Quantcast

ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന്റെ ഇന്ത്യൻ സന്ദർശനം: ന്യൂഡൽഹിയിലും മുംബൈയിലും പരിപാടികൾ

നിക്ഷേപവും സഹകരണവും വർധിപ്പിക്കാനാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    14 Nov 2025 9:52 PM IST

Federation of Saudi Chambers visits India, holds events in New Delhi and Mumbai
X

റിയാദ്: ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ച് ന്യൂഡൽഹിയിലും മുംബൈയിലും നിക്ഷേപവും സഹകരണവും വർധിപ്പിക്കാൻ വേണ്ടിയുള്ള പരിപാടികൾ നടത്തി. 50 പ്രമുഖ സൗദി നിക്ഷേപകർ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധി സംഘമാണ് ഇന്ത്യയിലെത്തിയത്. സംഘം ന്യൂഡൽഹി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നടന്ന സംയുക്ത സാമ്പത്തിക, നിക്ഷേപ യോഗങ്ങളിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക മേഖലകളിലെ നിക്ഷേപ അവസരങ്ങൾ, പ്രോത്സാഹനങ്ങൾ, പങ്കാളിത്ത സാധ്യതകൾ എന്നിവ തുറന്നുകാട്ടുന്നതായിരുന്നു പരിപാടികൾ.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ച് പ്രതിനിധി സംഘം ന്യൂഡൽഹിയിൽ മൂന്ന് പ്രധാന സാമ്പത്തിക പരിപാടികൾ നടത്തി. ഇരു രാജ്യങ്ങളിലെയും നിരവധി കമ്പനികൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ സൗദി-ഇന്ത്യൻ നിക്ഷേപ ഫോറം ചർച്ച ചെയ്തു. ഓട്ടോമോട്ടീവ് മേഖല, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, പെട്രോകെമിക്കൽസ്, ഊർജ്ജം എന്നിവ സമാന്തര മേഖലാ സെഷനുകളിലും ചർച്ച ചെയ്തു.

TAGS :

Next Story