ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും കണ്ടെത്തി; അമ്പരന്ന് പൊലീസ്

13 കാരിയെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്

MediaOne Logo

Web Desk

  • Updated:

    2022-01-14 06:24:01.0

Published:

14 Jan 2022 6:21 AM GMT

ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും കണ്ടെത്തി; അമ്പരന്ന് പൊലീസ്
X

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റിൽ നിന്നും ഗർഭസ്ഥ ശിഷുക്കളുടെ തലയോട്ടികളും എല്ലുകളും പൊലീസ് കണ്ടെത്തി. 11 തലയോട്ടികളും 54 എല്ലുകളുമാണ് പൊലീസ് കണ്ടെത്തിയത്. വാർധയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പൊലീസിന്റെ നിർണായക കണ്ടെത്തൽ.

ഗർഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.13 കാരിയെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. സംഭവത്തിൽ ആശുപത്രിയിലെ നഴ്‌സിനെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാർധയിലെ അർവി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ സ്വകാര്യ ആശുപത്രി വരുന്നത്. 13 കാരിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ജനുവരി ഒമ്പതിന് ആശുപത്രി ഡയറക്ടർ രേഖ കാദവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

TAGS :

Next Story