Quantcast

മുംബൈയിൽ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം

കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്.

MediaOne Logo

Web Desk

  • Published:

    8 Oct 2022 11:11 AM GMT

മുംബൈയിൽ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം
X

മുംബൈ: മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം. ചെംബൂരിലെ ലോക്മാന്യ തിലക് ടെർമിനലിന് സമീപം ന്യൂ തിലക് മാർ​ഗിലെ പാർപ്പിട സമുച്ചയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം.

കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. ലെവല്‍-2 തലത്തിലുള്ള തീപ്പിടിത്തമാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതിനായി പരിശോധനകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

തീപ്പിടിത്തത്തിൽ നിരവധി കുടുംബങ്ങളിലെ ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ അ​ഗ്നിരക്ഷാ സേന തുടുരുകയാണ്.

TAGS :

Next Story