Quantcast

അയോധ്യ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകുമെന്ന് ട്രസ്റ്റ്

അവസാനഘട്ടത്തിലെത്തിയ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ രാമജന്മഭൂമി ട്രസ്റ്റ് പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    16 Sept 2021 10:32 PM IST

അയോധ്യ രാമക്ഷേത്രം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകുമെന്ന് ട്രസ്റ്റ്
X

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ അയോധ്യ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ്. അവസാനഘട്ടത്തിലെത്തിയ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ ട്രസ്റ്റ് പുറത്തുവിട്ടു.

ഇതാദ്യമായാണ് ക്ഷേത്രനിര്‍മാണത്തിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്. 2023 ഡിസംബറോടെ ക്ഷേത്രം പൂര്‍ണമായി സജ്ജമാകുമെന്നാണ് ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 47 തട്ടുകളായാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. രാജസ്ഥാനില്‍നിന്നുള്ള കല്ലുകളും മാര്‍ബിളുകളും ഉപയോഗിച്ചായിരിക്കും നിര്‍മാണം. സ്റ്റീലോ ഇഷ്ടികകളോ ഉപയോഗിക്കില്ലെ്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Next Story