Quantcast

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം; 73 വയസ്സുകാരൻ മരിച്ചു

ഡിസംബർ 15നാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    5 Jan 2022 12:04 PM GMT

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം; 73 വയസ്സുകാരൻ മരിച്ചു
X

ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം രാജസ്ഥാനിൽ. ഉദയ്പൂർ ലക്ഷ്മിനാരായൺ നഗറിൽനിന്നുള്ള 73 വയസ്സുകാരനാണു മരിച്ചത്. ഡിസംബർ 15നാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, ഹൈപർടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

ഡിസംബർ 21ന് കോവിഡ് നെഗറ്റീവായി. രണ്ട് ഡോസ് വാക്‌സീനെടുത്തിട്ടുള്ള ഇദ്ദേഹത്തിനു കോവിഡ് രോഗിയുമായി സമ്പർക്കമോ, യാത്രാ ചരിത്രമോ ഇല്ല. ഡിസംബർ 25നാണ് ജിനോം സീക്വൻസിങ് ഫലം പുറത്തുവന്നത്. ആറു ദിവസത്തിനു ശേഷം ഡിസംബർ 31ന് പുലർച്ചെ 3.30ന് മരണം സംഭവിച്ചു.

ഒമിക്രോൺ മരണമായി ഇതു റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാജസ്ഥാൻ ആരോഗ്യ വകുപ്പും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 2,135 ആയി. മഹാരാഷ്ട്രയിലാണു കൂടുതൽ കേസുകൾ, 653. ഡൽഹിയിൽ 464 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു.

TAGS :

Next Story