നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന; അഞ്ച് പേര്‍ പൊലീസ് പിടിയില്‍
ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ ചോദ്യകടലാസ് ചോര്‍ത്തി വില്‍പ്പന നടത്താനായിരുന്നു ഒരു സംഘത്തിന്റെ ശ്രമം

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന. രണ്ട് സയന്‍സ് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ വില്‍പനക്ക് ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലാണ് സംഭവം.
ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ ചോദ്യകടലാസ് ചോര്‍ത്തി വില്‍പ്പന നടത്താനായിരുന്നു ഒരു സംഘത്തിന്റെ ശ്രമം. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍, രണ്ട് സെറ്റ് ചോദ്യപേപ്പര്‍ എന്നിവ കണ്ടെത്തിയെന്ന് എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തി.
18ാം തീയതി നടന്ന പരീക്ഷയില്‍ പങ്കെടുത്ത 37 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സോനിപത്തിലെ ഒരു കേന്ദ്രത്തില്‍ നിന്നും 17 ന് ചോദ്യകടലാസ് നല്‍കി എന്നാണ് പ്രാഥമികവിവരം. പോലിസ് അന്വേഷണറിപ്പോര്‍ട്ടിന് ശേഷം നടപടിയെന്ന നിലപാടിലാണ് എന്‍ടിഎ. എന്നാല്‍ ചോര്‍ച്ച പാടെ നിഷേധിക്കുകയാണ് മുഖ്യമന്ത്രി സെയ്നി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചോദ്യ കടലാസ് ചോര്‍ച്ച പതിവാണെന്ന് കോണ്‍ഗ്രസ ്കുറ്റപ്പെടുത്തി.
Adjust Story Font
16

