Quantcast

യുപിയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം പുൽക്കൂനയിൽ പൂഴ്ത്തി

തിങ്കളാഴ്ച വൈകുന്നേരം നടന്ന ഛഠ് പൂജ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച ഘതംപൂറിലെ ഒരു ഗ്രാമത്തിൽ വീടിനടുത്ത് നിന്നും നാല് വയസ്സുള്ളപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    31 Oct 2025 2:04 PM IST

യുപിയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം പുൽക്കൂനയിൽ പൂഴ്ത്തി
X

Photo| Special Arrangement

ലക്നൗ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഛഠ് പൂജയ്ക്കിടെ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ചു കൊന്നു. കുടുംബവും അയൽവാസികളും നടത്തിയ വ്യാപകമായ തെരച്ചിലിൽ വീട്ടിനടുത്തുള്ള പുൽക്കൂനക്കുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തിങ്കളാഴ്ച വൈകുന്നേരം നടന്ന ഛഠ് പൂജ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ കുട്ടിയെ കാണാതായതായാണ് പൊലീസ് പറയുന്നത്. സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. അവിടെ നിന്നുമാണ് കുട്ടിയെ കാണാതായതാവുന്നത്. അർദ്ധരാത്രി വരെ ഗ്രാമം മുഴുവൻ കുട്ടിക്കായി തിരച്ചിൽ നടത്തിയതായും, വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള കുടിലിനടുത്ത് കുട്ടിയുടെ അടിവസ്ത്രങ്ങൾ കണ്ടത്തിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മാൻ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുൽ കൂമ്പാരത്തിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ലൈംഗികാതിക്രമമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽക്കുകയും ശ്വാസംമുട്ടൽ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതിയുടെ നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി (ഒക്ടോബർ 24) ഘതംപൂറിലെ ഒരു ഗ്രാമത്തിൽ വീടിനടുത്ത് നിന്നും നാല് വയസ്സുള്ളപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു. കാണാതായ കുട്ടിയെ വീടിന് പുറത്തുള്ള ടോയ്‌ലറ്റിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

TAGS :

Next Story