Quantcast

യുപിയില്‍ യുവാക്കള്‍ അസ്വസ്ഥരെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്‍റെ മാർഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-21 07:43:32.0

Published:

21 Jan 2022 7:42 AM GMT

യുപിയില്‍ യുവാക്കള്‍ അസ്വസ്ഥരെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി
X

യുപി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്‍റെ മാർഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുൽ പറഞ്ഞു.

ഇന്ത്യക്ക് പുതിയ കാഴ്ചപ്പാട് വേണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 2014 മുതൽ ബി.ജെ.പി മുന്നോട്ടു വച്ച ആശയങ്ങൾ വൻ ദുരന്തമായി മാറി. ചെറിയ പാർട്ടികൾക്ക് രാജ്യത്തിനു പുതിയ കാഴ്ചപാട് നൽകാൻ കഴിയില്ല. അതിനാൽ മാറ്റത്തിന്‍റെ തുടക്കം യുപിയിൽ നിന്നും തുടങ്ങണം. ബി.ജെ.പി ഭരണത്തിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു.

യുപിയിൽ യുവാക്കളോട് സംസാരിച്ചു പ്രശ്നങ്ങൾ മനസിലാക്കിയാണ് പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിൽ പദവികൾ ഒഴിഞ്ഞു കിടക്കുന്നു.മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ആരെയും ഉയർത്തി കാട്ടുന്നില്ലല്ലോ എന്ന ചോദ്യത്തിന് യുപിയിൽ കോൺഗ്രസിന്‍റെ മുഖം താൻ തന്നെയെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ''തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് മറക്കൂ, ഇന്ന് യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു.കാരണം എല്ലാ ജോലികളും രണ്ടു മൂന്ന് വ്യവസായികൾക്കാണ് നൽകുന്നത്.അതിനാൽ, നിങ്ങൾക്ക് എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന് യുപിയിലെ യുവാക്കളോട് സംസാരിച്ചതിന് ശേഷമാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത്'' പ്രിയങ്ക പറഞ്ഞു.

TAGS :

Next Story