Quantcast

ഈ മാസം എട്ടാം തവണ; നാളെയും ഇന്ധന വില വർധിക്കും

ഒരാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറു രൂപ 10 പൈസയും ഡീസലിന് അഞ്ചു രൂപ 86 പൈസയും വർധിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-29 16:24:24.0

Published:

29 March 2022 4:23 PM GMT

ഈ മാസം എട്ടാം തവണ; നാളെയും ഇന്ധന വില വർധിക്കും
X

ഈ മാസത്തെ എട്ടാം തവണയായി നാളെ വീണ്ടും ഇന്ധന വില വർധിക്കും. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. മാർച്ച് 23 മുതൽ തുടങ്ങിയ വില വർധന നാളെയും തുടരുകയാണ്. ഇതോടെ ഒരാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറു രൂപ 10 പൈസയും ഡീസലിന് അഞ്ചു രൂപ 86 പൈസയും വർധിച്ചിരിക്കുന്നത്.


ഇന്ന് പെട്രോൾ ലിറ്ററിന് 87പൈസയും ഡീസലിന് 74 പൈസയുമാണ് വർധിപ്പിച്ചിരുന്നത്. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വില വർധനക്ക് കാരണമെന്നാണ് സർക്കാർ പറയുന്നത്. വില വർധന തുടരുമെന്നാണ് കേന്ദ്രമന്ത്രിമാർ പറയുന്നത്.



അതേസമയം തുടർച്ചയായ ഇന്ധന വില വർധനയിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയെങ്കിലും വിലക്കയറ്റത്തിൽ പ്രത്യേക ചർച്ച നടത്താമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സമ്മേളന കാലയളവ് മുതൽ ചർച്ചയ്ക്കായി ആവശ്യം ഉന്നയിക്കുന്നുണ്ട്.

For the eighth time this month; Fuel prices will continue to rise tomorrow

TAGS :

Next Story