ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ഈ വര്‍ഷം ഏപ്രിലിലാണ് വിശദമായ കുറിപ്പ് അദ്ദേഹം പാര്‍ലമെന്ററി പാനലിന് സമര്‍പ്പിച്ചത്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. തന്റെ അഭിപ്രായം അദ്ദേഹം പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ ലംഘിക്കുന്നുവെന്ന വാദത്തെ അദ്ദേഹം തള്ളി. എന്നിരുന്നാലും തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ അദ്ദേഹം എതിര്‍ത്തു.
ഈ വര്‍ഷം ഏപ്രിലിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദമായ കുറിപ്പ് പാര്‍ലമെന്ററി പാനലിന് സമര്‍പ്പിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദമായ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തിയെങ്കില്‍ മാത്രമേ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ സാധ്യമാകൂ എന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നില്ല. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ആളുകള്‍ വ്യത്യസ്തമായി വോട്ട് ചെയ്തുവെന്ന നിര്‍ദ്ദേശങ്ങളും അദ്ദേഹം തള്ളികളഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസ് ജെ. കെഹാര്‍, മുന്‍ മന്ത്രിമാരായ എം. വീരപ്പ മൊയ്ലി, ഇ. എം സുദര്‍ശന നാച്ചിയപ്പന്‍ എന്നിവരെ ജൂലൈ 11 ന് നടക്കുന്ന അടുത്ത സിറ്റിങ്ങിന് പങ്കെടുക്കാനായി സംയുക്ത പാര്‍ലമെന്ററി സമിതി അറിയിച്ചു.
Adjust Story Font
16

