Quantcast

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്

മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായ 21 പേരാണ് കത്തെഴുതിയത്

MediaOne Logo

Web Desk

  • Updated:

    2024-04-15 07:04:38.0

Published:

15 April 2024 11:45 AM IST

DY Chandrachood_Chief justice
X

ഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താലപര്യക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് മുന്‍ ജഡ്ജിമാരുടെ കത്തയച്ചു. ജൂഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി സമ്മർദ്ദം ജുഡീഷ്യറിക്ക് മേൽ ഉണ്ട്. ചിലകേസുകളിലാണ് സമ്മർദ്ദം ചില കോണുകളിൽ നിന്ന് ഉയരുന്നത്. ജുഡീഷ്യറിയെ സംരക്ഷിക്കണം. ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നുമാണ് കത്തിലുള്ളത്.

മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായ 21 പേരാണ് കത്തെഴുതിയത്. നേരത്തെ അഭിഭാഷകരും സമാനമായി ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.

TAGS :

Next Story