Quantcast

മദ്യപാനത്തിനിടെ യുവാവിന്റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കൾ; പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

ഒഡിഷ ഗഞ്ചാം സ്വദേശിയും ഗുജറാത്ത് സൂറത്തിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലിക്കാരനുമായ കൃഷ്ണ റൗട്ടാണ് (45) സുഹൃത്തുക്കളുടെ ക്രൂരതക്കിരയായത്.

MediaOne Logo

Web Desk

  • Published:

    22 Aug 2022 9:39 PM IST

മദ്യപാനത്തിനിടെ യുവാവിന്റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കൾ; പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം
X

ഭുവനേശ്വർ: മദ്യപാനത്തിനിടെ യുവാവിന്റെ മലദ്വാരത്തിൽ സുഹൃത്തുക്കൾ കുത്തിക്കയറ്റിയ സ്റ്റീൽ ഗ്ലാസ് 10 ദിവസത്തിന് ശേഷം പുറത്തെടുത്തു. ഒഡിഷ ഗഞ്ചാം സ്വദേശിയും ഗുജറാത്ത് സൂറത്തിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലിക്കാരനുമായ കൃഷ്ണ റൗട്ടാണ് (45) സുഹൃത്തുക്കളുടെ ക്രൂരതക്കിരയായത്. ഗുജറാത്തിലെ ജോലി സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോഴാണ് സംഭവം.

വിവരം ആരോടും പറയാതെ യുവാവ് തിരിച്ച് ഒഡിഷയിലെത്തുകയായിരുന്നു. സംഭവത്തിന് ശേഷം മലമൂത്രവിസർജനം ചെയ്യാൻ കഴിയാതെ വയർ വീർത്തുവന്നതോടെ കുടുംബാംഗങ്ങൾ ബെര്‍ഹാംപൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഏകദേശം 15 സെന്റീമീറ്റർ നീളവു 8 സെന്റീമീറ്റർ വ്യാസവുമുള്ള ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി പ്രൊഫ. ഡോ. ചരൺ പാണ്ഡെയുടെ നേതൃത്വത്തിൽ ഡോ. ചരൺ കുമാർ നായക്, ഡോ. സുഭ്രത് ബരാൽ, ഡോ. സത്യസ്വരൂപ്, ഡോ. പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

TAGS :

Next Story