Quantcast

ഇന്നുമുതൽ എടിഎം ഉപയോഗത്തിന് ചെലവ് കൂടും, എന്ത് കൊണ്ടെന്നറിയാം...

സൗജന്യ പരിധിക്കപ്പുറത്തുള്ള ഉപയോഗത്തിനും കാശെടുക്കാനും അല്ലാതെയുമുള്ള ഇടപാടുകൾക്കുമാണ് കൂടുതൽ പണം ഈടാക്കുക

MediaOne Logo

Web Desk

  • Updated:

    2022-01-01 11:09:52.0

Published:

1 Jan 2022 11:02 AM GMT

ഇന്നുമുതൽ എടിഎം ഉപയോഗത്തിന് ചെലവ് കൂടും, എന്ത് കൊണ്ടെന്നറിയാം...
X

ജനുവരി ഒന്ന് മുതൽ എടിഎം ഉപയോഗത്തിന് ചെലവ് കൂടും. സൗജന്യ പരിധിക്കപ്പുറത്തുള്ള ഉപയോഗത്തിനും കാശെടുക്കാനും അല്ലാതെയുമുള്ള ഇടപാടുകൾക്കുമാണ് കൂടുതൽ പണം ഈടാക്കുക. ജൂണിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2022 ജനുവരി ഒന്ന് മുതൽ ഒരോ അധിക ഇടപാടിനും 21 രൂപ ഈടാക്കാം. നിലവിൽ 20 രൂപ ഈടാക്കാൻ അനുമതിയുണ്ട്. ഇതാണ് 21 ആക്കിയിരിക്കുന്നത്. അതിനു കൂടെ ജിഎസ്ടിയും ഈടാക്കും.

നിലവിലുള്ളത് പ്രകാരം സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ കാശെടുക്കാനും അല്ലാതെയുമുള്ള അഞ്ചു ഇടപാടുകൾ പ്രതിമാസം ഉപഭോക്താക്കൾക്ക് സൗജന്യമാണ്. മെേേട്രാ സെൻററുകളിലെ മറ്റു ബാങ്കിന്റെ എടിഎമ്മുകളിൽ മൂന്നു ഇടപാടുകൾ കാശ് നൽകാതെ നടത്താനാകും. മെട്രോ സെൻററുകളല്ലാത്ത ഇടങ്ങളിൽ അഞ്ചു ഇടപാടുകളും നടത്താനാകും. നേരത്തെ ബാങ്ക് മാറിയുള്ള പണ ഇടപാടുകൾക്ക് 15 മുതൽ 17 വരെയും പണത്തിനല്ലാതെയുള്ള ഇടപാടുകൾക്ക് അഞ്ചു മുതൽ ആറുവരെയും രൂപ ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. 2021 ആഗസ്ത് ഒന്ന് മുതൽ ഈ നടപടി പ്രാബല്യത്തിലുള്ളതുമാണ്. നിലവിൽ എടിഎം ഉപയോഗ ചാർജുകൾ വർധിപ്പിച്ചത് അവയുടെ അറ്റകുറ്റപ്പണിയുടെയും സ്ഥാപിക്കുന്നതിനിന്റെ ചെലവുകൾ വർധിച്ചതിനാലാണ്.

2021 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം സൈറ്റുകളിൽ 1,15,605 എടിഎമ്മുകളും സൈറ്റുകളിലല്ലാതെ 97,970 എടിഎമ്മുകളുമുണ്ട്. 90 കോടി എടിഎം കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. 1987ൽ മുംബൈയിൽ എച്ച്എസ്ബിസി സ്ഥാപിച്ചതാണ് ഇന്ത്യയിലെ ആദ്യ എടിഎം. 1997ൽ ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷനാണ് സ്വാധാൻ എന്ന പേരിൽ ആദ്യ എടിഎം നെറ്റ്‌വർക്ക് സ്ഥാപിച്ചത്.

From January 1, the cost of using an ATM will increase

TAGS :

Next Story