'ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ' സ്വാതന്ത്ര്യദിനത്തിലും വിദ്വേഷ പ്രസംഗവുമായി അസം മുഖ്യമന്ത്രി
അറിയാത്ത ആളുകള്‍ക്ക് ഇനി സ്ഥലം വില്‍ക്കാന്‍ പാടില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: സ്വാതന്ത്ര്യദിനത്തിലും വിദ്വേഷ പ്രസംഗവുമായി അസം മുഖ്യമന്ത്രി. 'ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ' നേരിടേണ്ടി വരുന്നുവെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം.
നിമയവിരുദ്ധ നുഴഞ്ഞു കയറ്റം അസമില്‍ അസ്ഥിത്വ ഭീഷണിയുണ്ടാക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ തദ്ദേശീയ ജനത അവരുടെ അസ്ഥിത്വം നിലനിര്‍ത്താന്‍ പാടുപെടുകയാണെന്നും 'ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ' എന്തൊക്കെയാണ് നേരിടേണ്ടി വരുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം. നുഴഞ്ഞു കയറ്റം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിത്വ ഭീഷണി ഉണ്ടാക്കുന്നു. ഭൂമിയും സംസ്‌കാരവും ജീവിതരീതിയും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തദ്ദേശവാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
'ഇതൊര രാഷ്ട്രീയ പ്രശ്നമല്ല, നമ്മുടെ നില നില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മള്‍ മൗനം പാലിച്ചാല്‍ അടുത്ത ദശകത്തിനുള്ളില്‍, നമ്മുടെ സ്വത്വവും നമ്മുടെ ഭൂമിയും നമ്മെ അസാമിയാക്കുന്ന എല്ലാം നഷ്ടപ്പെടും. ഇപ്പോള്‍ നമ്മള്‍ നടപടിയെടുത്തില്ലെങ്കില്‍ പവിത്രമായ കാമാഖ്യ ക്ഷേത്ര കുന്നുകള്‍ പോലും കൈയേറിയേക്കാം.
പല ജില്ലകളിലും ഇതിനകം വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അഭിമാനിയായ ഒരു ആസാമി എന്ന നിലയില്‍ ഇനി വിട്ടുവീഴ്ചയ്ക്ക് ഞാന്‍ തയ്യാറല്ല. തദ്ദേശിയരെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 'ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ' 'ജിഹാദിന്റെ' ഒന്നിലധികം രൂപങ്ങള്‍ സംസ്ഥാനം നേരിടുന്നുണ്ടെന്ന്. അറിയാത്ത ആളുകള്‍ക്ക് ഇനി സ്ഥലം വില്‍ക്കാന്‍ പാടില്ലെന്നും ഹിമന്ത പറഞ്ഞു.
ഭൂരഹിതരായ തദ്ദേശീയ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുന്നതിനായി സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുവഴി അസമിന്റെ ഭാവിയില്‍ അവരുടെ നിയമപരവും സാമ്പത്തികവുമായ പങ്ക് ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും അസം മുഖ്യമന്ത്രി ഹിമന്ത മുസ്ലിംകള്‍തിരെ വിദ്വേഷപരാമര്‍ശവുമായി രംഗത്തു വന്നിരുന്നു. മിയ മുസ്ലിംകളെ സംസ്ഥാനം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടേത് പക്ഷപാതപരമായ നിലപാടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിട്ടും താന്‍പക്ഷം പിടിക്കുമെന്നും നിങ്ങള്‍ക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു മറുപടി.
Adjust Story Font
16

