Quantcast

ബിൽ ഗേറ്റ്സിനെ പിന്തള്ളി ഗൗതം അദാനി; അതിസമ്പന്നരുടെ പട്ടികയിൽ നാലാമത്

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗൗതം അദാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമതായിരുന്ന റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാന്‍ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്

MediaOne Logo

Web Desk

  • Published:

    21 July 2022 6:39 AM GMT

ബിൽ ഗേറ്റ്സിനെ പിന്തള്ളി ഗൗതം അദാനി; അതിസമ്പന്നരുടെ പട്ടികയിൽ നാലാമത്
X

ഡൽഹി: ഫോബ്‌സ് മാസികയുടെ പുതുക്കിയ അതിസമ്പന്നരുടെ പട്ടികയിൽ നാലാമതായി ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനെ മറികടന്നാണ് ഇന്ത്യൻ വ്യവസായി ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്. കഴിഞ്ഞയാഴ്ച സ്വത്തിൽനിന്നു 20 ബില്ല്യൺ ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൽഗേറ്റ്‌സ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനായി മാറ്റിവെച്ചിരുന്നു. ഇതോടെയാണ് 115 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബിൽഗേറ്റ്‌സിനെ മറികടന്നത്. ഏഷ്യയിലെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തേയും ശതകോടീശ്വരനായിരുന്നു ഗൗതം അദാനി.

ബിൽഗേറ്റ്‌സിന് 104.2 ബില്യൺ ഡോളർ ആസ്തി മാത്രമാണുള്ളത്. ബിൽഗേറ്റ്‌സിന്റെയും മുൻ ഭാര്യ മിലിൺഡയുടെയും പേരിലുള്ളതാണ് ഈ ഫൗണ്ടേഷൻ. താൻ സമൂഹത്തിനായി ചെയ്യുന്നത് ഒരു ത്യാഗമല്ലെന്നും തന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും വിശ്വസിക്കുന്നതായും ഗേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.

ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, ഇലോൺ മസ്‌ക് തുടങ്ങിയവരാണ് ഗൗതം അദാനിക്ക് മുന്നിലുള്ള അതിസമ്പന്നർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അറുപതുകാരനായ ഗൗതം അദാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമതായിരുന്ന റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും എം.ഡിയുമായ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്.

തുറമുഖങ്ങൾ, ഖനികൾ, ഗ്രീൻ എനർജി എന്നിവയെല്ലാമാണ് അദാനിയുടെ പ്രധാന വ്യവസായങ്ങൾ. 90 ബില്യൺ ഡോളറുമായി സഹ രാജ്യക്കാരനായ മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. ടെസ്ലയും സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്‌ക്കിന് 235.8 ബില്യൺ ഡോളറാണ് ആസ്ഥി. അടുത്തിടെ ട്വിറ്റർ വാങ്ങാൻ ശ്രമിച്ചതും പിന്നീട് അതിൽനിന്ന് പിൻവാങ്ങിയതും ഏറെ വിവാദമായിരുന്നു.


TAGS :

Next Story