Quantcast

'ഇവിടെ ജീവിക്കാൻ ഭയമുള്ളവർ അഫ്ഗാനിലേക്ക് പോകൂ': വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ

ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവർക്കും സർക്കാരിനെ വിമർശിക്കുന്നവർക്കും അഫ്ഗാനിസ്ഥാനിലേക്ക് പോകാമെന്ന പരാമർശവുമായി ബി.ജെ.പി എംഎൽഎ.

MediaOne Logo

Web Desk

  • Published:

    19 Aug 2021 11:46 AM IST

ഇവിടെ ജീവിക്കാൻ ഭയമുള്ളവർ അഫ്ഗാനിലേക്ക് പോകൂ: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ
X

ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവർക്കും സർക്കാരിനെ വിമർശിക്കുന്നവർക്കും അഫ്ഗാനിസ്ഥാനിലേക്ക് പോകാമെന്ന പരാമർശവുമായി ബി.ജെ.പി എംഎൽഎ. ബിഹാറിലെ ബിസ്ഫി മണ്ഡലത്തിലെ എം.എൽ.എയാണ് ഹരിഭൂഷൺ താക്കൂർ. അവിടെ പെട്രോളിനും ഡീസലിനും വില കുറവാണെന്നും അദ്ദേഹം പരിഹസിച്ചു.

അഫ്ഗാനിസ്ഥാനില്‍ പെട്രോളിനും ഡീസലിനും വില കുറവാണ്. അവിടെ ചെല്ലുമ്പോള്‍ ഇന്ത്യയുടെ വില മനസിലായിക്കൊള്ളും. അഫ്ഗാനിസ്താനിലെ സംഭവമൊന്നും ഇന്ത്യയെ ബാധിക്കില്ല. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിടെ സ്ത്രീകള്‍ക്ക് അവകാശങ്ങളില്ല. ഇന്ത്യയിലെ ജനം സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയും അഫ്ഗാനിസ്താനാകും. ഇവിടെയും താലിബാന്‍ വരും- താക്കൂര്‍ പറഞ്ഞു.

നേരത്തെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനില്‍ പോകണമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പ്രത്യുല്പാദന നിരക്ക് മുസ്‌ലിംകൾ കൂട്ടുന്നത് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനെന്നുള്ള വിവാദ പരാമര്‍ശം നടത്തിയതും ഇദ്ദേഹമാണ്.

TAGS :

Next Story