Quantcast

ബംഗാളിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഗുഡ്സ് ട്രെയിനിന്റെ അഞ്ചു ബോഗിക‌ളാണ് പാളം തെറ്റിയത്

MediaOne Logo

Web Desk

  • Published:

    24 Sept 2024 10:01 AM IST

Goods train derails in Bengal, latest news malayalam, ബംഗാളിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
X

ഡൽഹി: ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഗുഡ്സ് ട്രെയിനിന്റെ അഞ്ചു ബോഗിക‌ളാണ് പാളം തെറ്റിയത്. അലിപുർദുവാർ ഡിവിഷനിലെ ന്യൂ മെയ്‌നാഗുരി സ്റ്റേഷനിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.26നാണ് സംഭവം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഇതുവഴിയുള്ള ട്രെയിനുകൾ മറ്റു റൂട്ടുകളിലൂടെ തിരിച്ചുവിട്ടിട്ടുണ്ടെന്നും ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. അലിപുർദുവാർ ഡിവിഷൻ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബോഗികൾ മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

TAGS :

Next Story