‘പാനി പൂരി’യുടെ എണ്ണം കുറഞ്ഞതിന് റോഡിൽ കുത്തിയിരുന്ന് യുവതി; ഗതാഗതം തടസപ്പെട്ടത് മണിക്കൂറോളം
20 രൂപയ്ക്ക് 6 പൂരികളാണ് യുവതി പ്രതീക്ഷിച്ചത്

വഡോദര: പാനി പൂരി മൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടൊരു സംഭവം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിൽ നടന്നു. കൊടുത്ത കാശിനുള്ള പാനിപൂരി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒരു യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്.
20 രൂപയ്ക്ക് 6 പൂരികളാണ് യുവതി പ്രതീക്ഷിച്ചത്. എന്നാൽ കച്ചവടക്കാരൻ നാലെണ്ണമാണ് നൽകിയത്. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ബാക്കിയുള്ള രണ്ട് പാനി പൂരികൾ നൽകണമെന്ന് പറഞ്ഞ് ഇവര്‍ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. രണ്ടെണ്ണം നൽകിയാൽ മാത്രമേ അവിടെ നിന്നും എഴുന്നേൽക്കൂവെന്ന വാശിയിലായിരുന്നു യുവതി.
വിചിത്ര സമരം കണ്ട് നാട്ടുകാരെല്ലാം ചുറ്റും കൂടി. പലരും ഈ കാഴ്ച ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റാൻ ശ്രമിച്ചു. എന്നാൽ 20 രൂപയ്ക്ക് ആറ് പൂരികൾ തന്നെ ലഭിക്കണം എന്ന നിലപാടിലായിരുന്നു യുവതി. പക്ഷെ ഉദ്യോഗസ്ഥർ അവരെ ബലമായി സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ആവശ്യപ്പെട്ട രണ്ടു പൂരികൾ ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല.
യുവതിയുടെ പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ''ഇതിനെയാണ് അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നു വിളിക്കുന്നത്'' ഒരാൾ കമന്‍റ് ചെയ്തു. 'സ്ത്രീകൾക്ക് പാനി പൂരിയുമായുള്ള ആഴത്തിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം' മറ്റൊരു ഉപയോക്താവ് കുറിച്ചു. 20 രൂപക്ക് 6 പാനി പൂരികൾ ഉണ്ടായിരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കാണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം.
A woman went to have panipuri but was served 4 instead of 6 for ₹20.
— Kumar Manish (@kumarmanish9) September 19, 2025
She objected, sat down on the road in protest, and even broke into tears.
The twist? Kudos to Vadodara Police for stepping in and resolving this pani-filled crisis swiftly!pic.twitter.com/37DYZAOMkd
Adjust Story Font
16

