Quantcast

'ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല'; സമരം തുടരുമെന്ന് കർഷകർ

എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2021-12-07 12:13:33.0

Published:

7 Dec 2021 12:10 PM GMT

ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല; സമരം തുടരുമെന്ന് കർഷകർ
X

കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് സംയുക്ത കിസാൻ മോർച്ച.സമരം പിൻവലിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും കർഷകർ അറിയിച്ചു. നാളെ നടക്കുന്ന യോഗത്തിലായിരിക്കും സമരം പിൻവലിക്കണോയെന്ന് തീരുമാനിക്കുകയെന്നും കർഷക നേതാവ് പി. കൃഷ്ണപ്രസാദ് പറഞ്ഞു.

കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ

താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണം

കർഷകർക്കുള്ള സൗജന്യങ്ങൾ എടുത്തുകളയുന്ന കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് (ഭേദഗതി) കരട് ബിൽ 2020 പിൻവലിക്കുക.

മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം.

സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം

വായു മലിനീകരണവുമായി ബന്ധപ്പെട്ട നിയമത്തിലെ കർഷക വിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കുക.

അജയ് മിശ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണം

എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇതാണ് സമരം പിൻവലിക്കാതിരിക്കാൻ കർഷകർ തീരുമാനിക്കാനുള്ള കാരണം.

TAGS :

Next Story