Quantcast

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണമെന്ന് സർക്കാർ ജീവനക്കാർ; മുഖം തിരിച്ച് കേന്ദ്രം

രാജസ്ഥാൻ സർക്കാരാണ് പഴയ പെൻഷൻ രീതി പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തത്.

MediaOne Logo

Web Desk

  • Published:

    2 Oct 2023 12:58 AM GMT

Govt Employees protest to restorece the Old Pension Scheme
X

ന്യൂഡൽഹി: പഴയ പെൻഷൻ രീതിയിലേക്ക് കേന്ദ്ര സർക്കാർ തിരികെ പോകണമെന്ന ആവശ്യം ശക്തമാകുന്നു. കോൺഗ്രസ് സർക്കാരുകൾ പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പഴയ രീതിയിലേക്ക് പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്ന് ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടു.

ഡൽഹി രാംലീല മൈതാനത്ത് ഒത്തുകൂടിയ ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആവശ്യം, പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകണം എന്നതായിരുന്നു. രാജസ്ഥാൻ സർക്കാരാണ് പഴയ പെൻഷൻ രീതി പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തത്. ഹിമാചൽ പ്രദേശിൽ അധികാരം തിരികെ പിടിക്കാൻ കോൺഗ്രസിന് ഉപകരിച്ചത് ഇതേ ആയുധമായിരുന്നു. കർണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുമെന്നാണ്.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനാൽ ഉത്തർപ്രദേശ് നിയമസഭയിൽ നിന്നും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി ഇറങ്ങിപ്പോയിരുന്നു. പഞ്ചാബിൽ ആം ആദ്മി സർക്കാരും അനുകൂല നിലപാടിലാണ്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയാത്തതിനാൽ കേന്ദ്രസർക്കാർ സമര ആവശ്യം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, പഴയ രീതി നടപ്പിലാക്കാനാവില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. 20 സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ആയിരക്കണക്കിന് പേരുടെ സമ്മേളനം സർക്കാരിന് വലിയ സമ്മർദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

TAGS :

Next Story