Quantcast

ദീപാവലിക്ക് ഗ്രീൻ ക്രാക്കേഴ്‌സ്; പടക്കം പൊട്ടിക്കാൻ നിയന്ത്രണം

രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നാണ് നിർദേശം

MediaOne Logo

Web Desk

  • Published:

    3 Nov 2021 3:15 AM GMT

ദീപാവലിക്ക് ഗ്രീൻ ക്രാക്കേഴ്‌സ്; പടക്കം പൊട്ടിക്കാൻ നിയന്ത്രണം
X

ദീപാവലി ആഘോഷങ്ങൾക്ക് ഗ്രീൻ ക്രാക്കേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ള സമയമെന്ന് ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

2017ൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നവയാണ് ഗ്രീൻ ക്രാക്കേഴ്‌സ്. സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഗ്രീൻ ക്രാക്കേഴ്‌സ്. ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല.

TAGS :

Next Story