Quantcast

ജിഎസ്ടി സ്ലാബ് പുനഃക്രമീകരണം; സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ

12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    14 July 2025 10:35 AM IST

ജിഎസ്ടി സ്ലാബ് പുനഃക്രമീകരണം; സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ
X

ന്യൂഡൽഹി:ജിഎസ്ടി സ്ലാബ് പുനഃക്രമീകരണത്തിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ. വിവിധ വിഷയങ്ങളിലുള്ള ആശങ്കകൾ പരിഹരിക്കാൻ ശ്രമം. 12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ സ്ലാബിലുള്ളത് അഞ്ചും, പതിനെട്ട് ശതമാനമായും പുനഃക്രമീകരിക്കും.

ഈ സ്ലാബ് ഒഴിവാക്കുകയാണെങ്കിൽ പാത്രങ്ങൾ, തുണിത്തരങ്ങൾ അടക്കമുള്ളവയുടെ വില കുറയാൻ സാധ്യതയുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. കരകൗശല വസ്തുക്കൾ പോലുള്ളവയുടെ വില കുറയാൻ സാധ്യതയുണ്ട്.

watch video:

TAGS :

Next Story