Quantcast

ഗുജറാത്തിൽ പുതിയ മന്ത്രിമാരെ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Dec 2022 8:13 AM GMT

ഗുജറാത്തിൽ പുതിയ മന്ത്രിമാരെ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും
X

ഗാന്ധിനഗര്‍:ഗുജറാത്തിൽ പുതിയ മന്ത്രിമാരെ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും. 22 എം.എൽ.എമാരെ പുതിയ മന്ത്രിസഭയുടെ ഭാഗമാക്കുമെന്നാണ് സൂചന. മന്ത്രിമാരെ കണ്ടെത്താൻ ബി.ജെ.പി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

20 മുതൽ 22 എം.എൽ.എമാർ വരെയാകും നിയുക്ത മന്ത്രിസഭയുടെ ഭാഗമാകുക. ഇതിൽ 11 വരെ മന്ത്രിമാരും 14 വരെ സഹമന്ത്രിമാരും ഉണ്ടായേക്കും എന്നാണ് സൂചന. രമൺ ഭായ് വോറയെ ആണ് സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പാലിച്ച ജാതി മത സമുദായ സമവാക്യങ്ങൾ മന്ത്രിസഭാ രൂപീകരണത്തിലും ബി.ജെ.പിക്ക് പാലിക്കേണ്ടി വരും. പാട്ടീദാർ സമുദായത്തിൻ്റെ പിന്തുണയുള്ള ഹാർദിക് പട്ടേലിനെയും ഒബിസി വിഭാഗം നേതാവ് അല്‍പേഷ് താക്കൂറിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യം ഇന്നത്തെ നിയമസഭാ കക്ഷി യോഗം ചർച്ച ചെയ്യുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെതാണ്.

മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച ആണ്. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസിൻ്റെ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനം പോലും സംശയത്തിലാണ്. ആകെ സീറ്റുകളുടെ 10 ശതമാനം പോലും കോൺഗ്രസിന് നേടാൻ കഴിയാത്ത സ്ഥിതിക്ക് മുഖ്യപ്രതിപക്ഷ പാർട്ടി ആരാകണമെന്ന് ബി.ജെ.പി തന്നെയാകും തീരുമാനിക്കുക.

TAGS :

Next Story