Quantcast

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ച സംഭവം: മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി യുഎസിൽ പ്രവേശിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ഏജന്റുമാർ ബ്രിജ്കുമാറിനെയും കുടുംബത്തെയും അറിയിച്ചിരുന്നില്ലെന്ന് ഗുജറാത്ത് പൊലീസ്

MediaOne Logo

Web Desk

  • Published:

    27 Feb 2023 4:30 AM GMT

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ച സംഭവം: മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
X

അഹമ്മദാബാദ്: മെക്സിക്കോയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തി മതിലിൽ നിന്നും വീണ് ഗുജറാത്ത് സ്വദേശി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മനുഷ്യക്കടത്ത് സംഘത്തിലെ ഏജന്റുമാരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗർ സ്വദേശികളടക്കം ഏഴുപേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ രണ്ടുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു സംഭവം. ഗാന്ധിനഗർ സ്വദേശികളായ ബ്രിജ് കുമാർ യാദവാണ് മരിച്ചത്. ഭാര്യക്കും മൂന്നുവയസുകാരനുമായ മകനുമൊത്തായിരുന്നു യു.എസിലേക്ക് അധികൃതമായി കുടിയേറാൻ ശ്രമിച്ചത്. മെക്‌സികോയിലെ ടിജുവാനയിൽ നിന്ന് യു.എസിലെ സാൻഡിയാഗോയിലേക്ക് പോകുന്നതിനിടെ അതിർത്തി മതിലാണ് ഇവർ ചാടിക്കടക്കാൻ ശ്രമിച്ചത്.എന്നാൽ കുഞ്ഞും ഭാര്യയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

മരിച്ച ബ്രിജ്കുമാർ യാദവിൽ നിന്നും പണം തട്ടുന്നതിന് വേണ്ടിയാണ് മനുഷ്യക്കടത്ത് സംഘം ഇവരെ അനധികൃതമായി യുഎസിലേക്ക് അയയ്ക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ അനധികൃതമായി യുഎസിൽ പ്രവേശിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ഏജന്റുമാർ ബ്രിജ്കുമാറിനെയും കുടുംബത്തെയും അറിയിച്ചിരുന്നില്ലെന്നും ഗുജറാത്ത് പൊലീസ് പറയുന്നു.ഉത്തർപ്രദേശ് സ്വദേശിയായ യാദവും കുടുംബവും ഗാന്ധിനഗർ ജില്ലയിലെ കലോൽ താലൂക്കിലാണ് താമസിച്ചിരുന്നത്.

2022 നവംബർ 11 നാണ് ബ്രിജ്കുമാർ യാദവിനെയും കുടുംബത്തെയും മുംബൈയിലേക്കും അവിടെ നിന്ന് ഇസ്താംബൂളിലേക്കും പിന്നീട് മെക്‌സിക്കോയിലേക്ക് കൊണ്ടുപോയത്. 2022 ഡിസംബർ 21 ന് ട്രംപ് വാൾ എന്നും അറിയപ്പെടുന്ന യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ മതിൽ ചാടിക്കടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് ബ്രിജ്കുമാർ കൊല്ലപ്പെട്ടത്. തുടർന്ന് സംഭവത്തിൽ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മനുഷ്യക്കടത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

2022 ജനുവരിയിൽ, കലോൽ തെഹ്സിലിലെ ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ യുഎസ്-കാനഡ അതിർത്തിയിലെ അതിശൈത്യം കാരണം മരിച്ചിരുന്നു.

TAGS :

Next Story