Quantcast

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ കയ്യുറ; ദുരനുഭവം പങ്കുവെച്ച് യുവാവ്

സതീഷിന്റെ കുറിപ്പ് കണ്ടപ്പോള്‍ ഞെട്ടലുണ്ടാക്കിയെന്ന് സൊമാറ്റോ

MediaOne Logo

Web Desk

  • Updated:

    2025-08-29 10:06:41.0

Published:

29 Aug 2025 3:19 PM IST

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ കയ്യുറ; ദുരനുഭവം പങ്കുവെച്ച് യുവാവ്
X

ചണ്ഡീഗഡ്: സൊമാറ്റോയില്‍ വഴി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ നിന്നും പ്ലാസ്റ്റിക് കയ്യുറ ( ഗ്ലൗസ്) ലഭിച്ചു. ഗുരുഗ്രാം സ്വദേശിയായ സതീഷ് സരവാഗിക്കാണ് ഓണ്‍ലൈനില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഈ ദുരനുഭവം ഉണ്ടായത്.

വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സൊമാറ്റോ വഴി 628 രൂപക്ക് രണ്ട് സാന്‍ഡ്‌വിച്ച് അദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണമെത്തി തുറന്ന് കഴിക്കാനായി എടുത്തപ്പോഴാണ് സാന്‍ഡ്‌വിച്ചിനുള്ളില്‍ പ്ലാസ്റ്റിക് കയ്യുറ ശ്രദ്ധയില്‍പ്പെട്ടത്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സതീഷ് എക്‌സില്‍ കുറിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശുചിത്യത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യമാണെന്നും സതീഷ് എക്‌സില്‍ കുറിച്ചു.

സതീഷിന്റെ കുറിപ്പ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. ഭക്ഷ്യ സുരക്ഷയെ കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. സംഭവത്തില്‍ ക്ഷമാപണവും വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും സൊമാറ്റോ ഉറപ്പു നല്‍കിയിട്ടുണ്ട്.

സതീഷിന്റെ കുറിപ്പ് കണ്ടപ്പോള്‍ ഞെട്ടലുണ്ടാക്കിയെന്നും ഇത്തരം ഒരു അനുഭവം നേരിട്ടപ്പോഴുള്ള മനോഭാവം എന്തായിരിക്കുമെന്ന് തങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും സൊമാറ്റോ മറുപടി നല്‍കി. കുറച്ച് സമയം അനുവദിക്കണമെന്നും അതിനുള്ളില്‍ റെസ്റ്റോറന്റ് പാര്‍ട്ണര്‍മാരുമായി വിഷയം സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും സൊമാറ്റോ വ്യക്തമാക്കി.

സാലഡ് ഡേയ്‌സ് എന്ന റെസ്‌റ്റോറന്റില്‍ നിന്നാണ് സതീഷ് സാന്‍ഡ്‌വിച്ച് വാങ്ങിയത്. റെസ്‌റ്റോറന്റും സതീഷിന്റെ പോസ്റ്റിന് മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തുമെന്ന് റെസ്റ്റോറന്റ് അറിയിച്ചു. അടുത്തിടെയായി പലരും ഇത്തരത്തില്‍ പരാതികളുമായി രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ നിന്നും ചത്ത കൂറയെ കിട്ടിയെന്നടക്കമുള്ള പരാതികളും പലരും എക്‌സില്‍ കുറിച്ചിരുന്നു.

TAGS :

Next Story