Quantcast

ഹരിദ്വാർ വിദ്വേഷ പ്രസംഗം : മൂന്ന് പേർക്ക് സമൻസ്

ഹരിദ്വാറിലെ നികേതൻ ധാമിൽ നടന്ന ധർമ്മ സൻസദ് പരിപാടിയിലാണ് വിദ്വേഷ പ്രസംഗമുയർന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-29 12:18:01.0

Published:

29 Dec 2021 12:00 PM GMT

ഹരിദ്വാർ വിദ്വേഷ പ്രസംഗം : മൂന്ന് പേർക്ക് സമൻസ്
X

ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ മൂന്ന് പോർക്കെതിരെ സെമൻസ്. വാസിം റിസ്വിയ്‌ക്കൊപ്പം രണ്ട് പേരെ കൂടി പ്രതി ചേർത്തു.പൂജ ശകുൻ പാണ്ഡെ, ധർമദാസ് എന്നിവരെ കൂടിയാണ് പ്രതികളാക്കിയത്. സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ്. എന്നാൽ ന്യൂനപക്ഷ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത കേസിൽ യു.എ.പി. എ ചുമത്തില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ കേസ് നൽകാൻ പ്രതിയായവർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇപ്പോൾ പ്രതികൾക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത് എന്ന ആക്ഷേപം നില നിൽക്കുന്നുണ്ട്.

ഇപ്പോൾ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഹരിദ്വാറിലെ നികേതൻ ധാമിൽ നടന്ന ധർമ്മ സൻസദ് പരിപാടിയിലാണ് വിദ്വേഷ പ്രസംഗമുയർന്നത്.ന്യുനപക്ഷങ്ങളെ കൂട്ടക്കൊല നടത്താൻ ആയുധമെടുക്കണമെന്നായിരുന്നു സൻസദിലെ ആഹ്വാനം. ധർമ്മ സൻസദ് പരിപാടിയിലെ പ്രഭാഷകർക്കും സംഘാടകർക്കും എതിരെ നടപടി വേണമെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിദ്വാർ ജില്ലയിലെ ജ്വാലപൂർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി സമർപ്പിക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു.

അതേസമയം മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത മതസമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനൊപ്പം നിന്ന് പൊട്ടിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. പോലീസ് ഉദ്യോഗസ്ഥനായ രാകേഷ് കഥായിട്ടുമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മൊബൈൽ ഫോണിലാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. മൗലാനമാർ ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഈ അഞ്ച് പേർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ധർമ സൻസദ് സംഘാടകനും ഹിന്ദുരക്ഷാ സേനാ നേതാവുമായ പ്രബോധാനന്ദ ഗിരി, മതനേതാവ് യതി നരസിംഹാനന്ദ്, പൂജാ ശകുൻ പാണ്ഡേ അഥവാ സാധ്വി അന്നപൂർണ, ശങ്കരാചാര്യ പരിഷത് മേധാവി ആനന്ദ് സ്വരൂപ്, വസീം റിസ്വി അഥവാ ജിതേന്ദ്ര നാരായൺ എന്നിവരാണ് വീഡിയോലുള്ളത്. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ഹരിദ്വാർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഇവരിൽ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ട്.

'നിങ്ങൾക്ക് വിവേചനമില്ലെന്ന സന്ദേശമാണ് നിങ്ങൾ നൽകേണ്ടത്- മൗലാനമാർക്കെതിരായ പരാതിയുടെ പകർപ്പുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് പൂജാ ശകുൻ പാണ്ഡെ പറയുന്നത് വീഡിയോയിൽ കാണാം. നിങ്ങളൊരു സർക്കാർ ഉദ്യോസ്ഥനാണ്. നിങ്ങൾ എല്ലാവരെയും തുല്യതയോടെ വേണം പരിഗണിക്കാൻ. അതാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾക്ക് എല്ലായ്പ്പോഴും വിജയമുണ്ടാകട്ടെ- എന്നും പൂജ കൂട്ടിച്ചേർക്കുന്നു. ഇതിനു പിന്നാലെയാണ്, ഇദ്ദേഹം(പൊലീസുകാരൻ) നമ്മുടെ ആളാണെന്ന്, യതി നരസിംഹാനന്ദ് പറയുന്നത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ ചിരിക്കുന്നതും കാണാം. അതേസമയം പോലീസുകാരൻ ഇവർ പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടുകയും ചെയ്യുന്നുണ്ട്. മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് ശേഷവും കേസെടുക്കാൻ പൊലീസ് മുതിർന്നിരുന്നില്ല. തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖർ ഇതിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് കേസെടുക്കാൻ പൊലീസ് തയാറായത്. എന്നാൽ അറസ്റ്റിലായവർക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്നാണ് പൊലീസ് നിലപാട്.

TAGS :

Next Story