Quantcast

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ഹിന്ദു രക്ഷാദൾ നേതാവ് റിമാന്റിൽ

ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയ കേസിലാണ് ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയെ കോടതി റിമാന്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    2 Sep 2021 2:43 PM GMT

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ഹിന്ദു രക്ഷാദൾ നേതാവ് റിമാന്റിൽ
X

ഡല്‍ഹി ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയ കേസില്‍ ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്റ് ചെയ്തത്. ഓഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഡൽഹി ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുകളെല്ലാം ചൗധരിക്കെതിരാണെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരി​ഗണിച്ചായിരുന്നു ജാമ്യാപേക്ഷ തളളിയത്. ഇതിന് പിന്നാലെയാണ് ഇയാൾ പൊലീസിന് മുന്നിൽ ഹാജരായത്.

'നമ്മള്‍ താലിബാന്‍ രാഷ്ട്രത്തിലല്ല' ജീവിക്കുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ തളളവേ കോടതി അഭിപ്രായപ്പെട്ടിരുന്നു. രാജ്യം മുഴുവന്‍ 'ആസാദി കാ അമൃത്' മഹോത്സവം ആഘോഷിക്കുമ്പോള്‍, ചില മനസുകള്‍ ഇപ്പോഴും അസഹിഷ്ണുതയിലും സ്വയം കേന്ദ്രീകൃതവുമായ വിശ്വാസങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷ തളളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ ആന്റില്‍ പറഞ്ഞിരുന്നു.

TAGS :

Next Story