വസതിയിൽ പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ സുപ്രിം കോടതിയിൽ
യശ്വന്ത് വർമ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍

ഡൽഹി: വസതിയിൽ പണം കണ്ടെത്തിയതിൽ ജഡ്ജി യശ്വന്ത് വർമ സുപ്രിം കോടതിയിൽ. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും യശ്വന്ത് വർമ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം വിവാദത്തിന്റെ നിഴലിലാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു.
അതിനിടെ ജസ്റ്റിസിനെ ഇംപീച്ച്‌മെന്‍റ് നടപടികൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ വിരലിലെണ്ണാവുന്ന ജഡ്ജിമാർ മാത്രമേ പുറത്താക്കൽ നടപടികൾ നേരിട്ടിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും പ്രമേയം പാസാകുന്നതിന് മുമ്പ് രാജിവച്ചിരുന്നു.
Adjust Story Font
16

