കനത്ത മഴ; ടിപ്പുസുൽത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഭാഗം തകർന്നു
കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന ഭാഗം ശ്രദ്ധയില്‍പ്പെട്ടത്

മംഗളൂരു: ഹാസൻ ജില്ലയിൽ സകലേശ്പൂരിലെ ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു. ഞായറാഴ്ച രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകർന്ന ഭാഗം ശ്രദ്ധയിൽപ്പെട്ടത്.
സൈനികർക്ക് വിശ്രമിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. 1792-ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച മഞ്ജരാബാദ് കോട്ട സമുദ്രനിരപ്പിൽ നിന്ന് 988 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്.
ബംഗളൂരു-മംഗളൂരു ദേശീയ പാതയിൽ സകലേശ്പൂർ പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ അദാനി കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വർഷങ്ങളായി, ഈ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ് കോട്ട.1965 മുതൽ കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
Next Story
Adjust Story Font
16

