മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ച ഹൈക്കോടതി ഉത്തരവ്; വിശദീകരണം തേടി സുപ്രിംകോടതി
നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതിയുടെ നിർദേശം

ന്യൂഡൽഹി: മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ച ഹൈക്കോടതി ഉത്തരവിൽ വിശദീകരണം തേടി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടാണ് വിശദീകരണം തേടിയത്. ബ്രഹ്മപുരം വിഷയം പരിഗണിക്കാനുള്ള പ്രത്യേക ബെഞ്ച് രൂപീകരണ ഉത്തരവും ഹാജരാക്കണമെന്ന് നിർദേശം.
നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതിയുടെ നിർദേശം. പരിഗണനാ വിഷയത്തിന് പുറത്ത് നിന്നാണ് ഹൈക്കോടതിയുടെ നിരോധന നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Next Story
Adjust Story Font
16

