Quantcast

ഹിമാചൽ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി മുന്നണികൾ; ശക്തി കാട്ടാൻ ആപ്

കോൺഗ്രസ് സ്ഥാനാർഥികളിൽ ഭൂരിഭാവും 70, 80 പ്രായപരിധിയിൽ പെടുന്നവരാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    30 Oct 2022 1:31 AM GMT

ഹിമാചൽ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി മുന്നണികൾ; ശക്തി കാട്ടാൻ ആപ്
X

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. പുതുമുഖ യുവജന സ്ഥാനാർഥികൾക്ക് അവസരം കൊടുക്കാതെ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബി.ജെ.പി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എട്ട് റിബൽ സ്ഥാനാർഥികൾ ഇന്നലെ നാമനിർദേശ പത്രിക പിൻവലിച്ചത് കോൺഗ്രസിന് നേട്ടമായി. പഞ്ചാബിൽ ഭരണം നഷ്ടമായതിന് പിന്നാലെ അധികാരം പിടിക്കാൻ ഹിമാചലിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

എന്നാൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ഭൂരിഭാവും 70, 80 പ്രായപരിധിയിൽ പെടുന്നവരാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ബി.ജെ.പിയിലാകട്ടെ സംസ്ഥാനത്തെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാണ്.

അതേസമയം, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. 54 സ്ഥാനാർഥികളെ രംഗത്തിറക്കിയ ആം ആദ്മി പാർട്ടി ബി.ജെ.പിക്കും കോൺഗ്രസിനും ഒരു പോലെ വെല്ലുവിളി ഉയർത്തുന്നു.

11 സീറ്റിൽ മത്സരിക്കുന്ന സി.പി.എം അവശേഷിക്കുന്ന സീറ്റുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ വോട്ട് ചെയ്യുക എന്ന നിലപാടിലാണ്. പ്രധാനമന്ത്രിയടക്കം ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തുമ്പോൾ മേൽക്കൈ നേടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അവർ. 68 സീറ്റുകളിലേക്കായി 413 സ്ഥാനാർഥികളാണ് സം ഹിമാചലിൽ ജനവിധി തേടുന്നത്. നവംബർ 12 ന് വോട്ടെടുപ്പും ഡിസംബർ എട്ടിന് വോട്ടെണ്ണലും നടക്കും.

TAGS :

Next Story