രാജ്യത്ത് ആദ്യം; വഖഫ് ബോര്‍ഡില്‍ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
ഇന്‍ഡോറില്‍ നിന്നുള്ള മനോജ് മല്‍പാനിയും രഘോഗഡില്‍ നിന്നുള്ള അനിമേഷ് ഭാര്‍ഗവയുമാണ് ബോര്‍ഡിലേക്ക് നിയമിക്കപ്പെട്ടത്

- Updated:
2026-07-06 04:38:17

ഭോപ്പാല്‍: വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുമത അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഇന്‍ഡോറില്‍ നിന്നുള്ള മനോജ് മല്‍പാനിയും രഘോഗഡില്‍ നിന്നുള്ള അനിമേഷ് ഭാര്‍ഗവയുമാണ് ബോര്‍ഡിലേക്ക് നിയമിക്കപ്പെട്ടത്. രണ്ട് മുസ്‌ലിം ഇതര അംഗങ്ങളെ ബോര്‍ഡില്‍ നിയമിക്കാമെന്ന 2025ലെ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്.
സന്‍വര്‍ പട്ടേലിനെയാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് പത്തംഗ വഖഫ് ബോര്‍ഡ് അധ്യക്ഷനായി നിയമിച്ചത്. മുന്‍ കേന്ദ്ര മന്ത്രി നെജ്മ ഹെപ്ത്തുല്ല, ആതിഫ് അഖീല്‍, ഫൈസാന്‍ ഖാന്‍, ഫാത്തിമ ചൗധരി, ഷയിസ്ത സുല്‍ത്താന്‍, ഷബ്‌ന ഖാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ന്യൂനപക്ഷ വകുപ്പ് കമ്മീഷണര്‍ എക്‌സ്-ഒഫീഷ്യോ മെമ്പറായി ബോര്‍ഡിലുണ്ടാകും.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോര്‍ഡുകളുടേയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് വിവാദമായിരുന്നു. ഭേദഗതി പ്രകാരം വഖഫ് കൗണ്‍സിലിലും വഖഫ് ബോര്‍ഡുകളിലും മുസ്‌ലിം ഇതരവിഭാഗക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാകണം. 2025 ഏപ്രിലിലാണ് നിയമം രാജ്യത്ത് നടപ്പാക്കിയത്.
Adjust Story Font
16
