Quantcast

ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം; ഹിന്ദുമുന്നണി നേതാവ് അറസ്റ്റിൽ

മഹേഷിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Published:

    26 Sept 2023 12:16 PM IST

Hindu Munnani leader  leader arrested for
X

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഹിന്ദു മുന്നണി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ അരണിയിൽ വെച്ചാണ് ഹിന്ദു മുന്നണി നേതാവ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിനായക ചതുർത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. മഹേഷിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.

ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് മഹേഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

TAGS :

Next Story