Quantcast

'ഹിന്ദു പേർഷ്യൻ വാക്ക്; അർഥം വൃത്തികെട്ടത്; എന്തിനാണ് ആ പദവും മതവും അടിച്ചേൽപ്പിക്കുന്നത്': കോൺ​ഗ്രസ് നേതാവ്

'ആ വാക്കിന്റെ അർഥം വളരെ വൃത്തികെട്ടതാണ്. അത് അറിയുമ്പോൾ നിങ്ങൾ നാണംകെടും. ഞാനത് പറയുന്നില്ല'- അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-11-07 14:24:19.0

Published:

7 Nov 2022 1:25 PM GMT

ഹിന്ദു പേർഷ്യൻ വാക്ക്; അർഥം വൃത്തികെട്ടത്; എന്തിനാണ് ആ പദവും മതവും അടിച്ചേൽപ്പിക്കുന്നത്: കോൺ​ഗ്രസ് നേതാവ്
X

ബെം​ഗളുരു: 'ഹിന്ദു' എന്നത് പേർഷ്യൻ വാക്കാണെന്നും പിന്നെ എന്തിനാണ് ആ പദവും മതവും ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതെന്നും കർണാടക കോൺ​ഗ്രസ് നേതാവ് സതീഷ് ജാർകിഹോളി. ബെല​ഗാവിയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സതീഷ് ജാർ​ഗിഹോളി 'ഹിന്ദു'വിന്റെ സ്രോതസ് ചോദ്യം ചെയ്തത്.

'എവിടെ നിന്നാണ് ഹിന്ദു എന്ന വാക്ക് വന്നത്?. പേർഷ്യയിൽ നിന്നാണ്. പേർഷ്യ എവിടെയാണ്. ഇന്നത്തെ ഇറാൻ, ഇറാഖ്, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണത്. അപ്പോൾ, എന്താണ് അതിന് ഇന്ത്യയുമായി ബന്ധം. എങ്ങനെയാണ് അത് നിങ്ങളുടേതാവുന്നത്?'- അദ്ദേഹം ചോദിച്ചു.

'നിങ്ങൾ ഞങ്ങളിലേക്ക് ആ പദവും മതവും ബലംപ്രയോ​ഗിച്ച് അടിച്ചേൽപ്പിക്കുകയാണ്'- നേതാവ് പറഞ്ഞു. 'ഈ വിഷയത്തിൽ ഒരു ചർച്ച ആവശ്യമാണ്. വാട്ട്സ്ആപ്പും വിക്കിപ്പീഡിയയും പരിശോധിക്കൂ. ഈ പദം നിങ്ങളുടേതല്ല. ആ വാക്കിന്റെ അർഥം വളരെ വൃത്തികെട്ടതാണ്. അത് അറിയുമ്പോൾ നിങ്ങൾ നാണംകെടും. ഞാനത് പറയുന്നില്ല. അത് ഇതിനകം വെബ്‌സൈറ്റുകളിൽ ഉണ്ട്'- സതീഷ് പറഞ്ഞു.

മുൻ മന്ത്രി കൂടിയായ ജാർകിഹോളിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. ജാർകിഹോളിക്കെതിരെ ബി.ജെ.പി രം​ഗത്തെത്തി. 'ജാർഹിഹോളിയുടെ പ്രസ്താവന ദൗർഭാ​ഗ്യകരമാണ്. കോൺ​ഗ്രസ് പാർട്ടി എപ്പോഴും ഭൂരിപക്ഷത്തെ അധിക്ഷേപിക്കുകയാണ്. നേരത്തെ സിദ്ധരാമയ്യ ഇതു തന്നെയാണ് ചെയ്തിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അനുയായിയും മുൻ മന്ത്രിയുമായ സതീഷ് ജാർ​കിഹോളി ഇപ്പോൾ അതേ നിലപാടുമായി രം​ഗത്തുവന്നിരിക്കുന്നു'- ബിജെപി നേതാവ് പ്രകാശ് പറഞ്ഞു.

'സതീഷിന്റേത് അടിസ്ഥാന രഹിതമായ വാദമാണ്. ഹിന്ദു ഒരു പേർഷ്യൻ പദമാണെന്നും അധിക്ഷേപ വാക്കാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം പരിഹാസങ്ങളിലൂടെ അവർ ആനന്ദിക്കുകയാണ്. പരാമർശത്തിൽ കോൺ​ഗ്രസ് വിശദീകരണം നൽകണം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണോ അതോ പാർട്ടിയുടെ ഔദ്യോ​ഗിക നിലപാടാണോ എന്നറിയണം. അങ്ങനെയല്ലെങ്കിൽ കോൺ​ഗ്രസ് മാപ്പ് പറയുകയും സതീഷ് ജാർകിഹോളിക്കെതിരെ നടപടി സ്വീകരിക്കുകയും വേണം'- പ്രകാശ് ആവശ്യപ്പെട്ടു.

TAGS :

Next Story