Quantcast

ബാബർ റോഡ് 'അയോധ്യ മാർഗാ'ക്കി ഹിന്ദുസേന: അനധികൃതമായി പേരുമാറ്റാൻ ശ്രമം

'അയോധ്യ മാർഗ്' എന്ന് എന്നെഴുതിയ സ്റ്റിക്കറുകൾ ആണ് ഹിന്ദു സേന പ്രവർത്തകർ ബോർഡുകളിൽ ഒട്ടിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-20 14:44:11.0

Published:

20 Jan 2024 12:59 PM GMT

ബാബർ റോഡ് അയോധ്യ മാർഗാക്കി ഹിന്ദുസേന: അനധികൃതമായി പേരുമാറ്റാൻ ശ്രമം
X

ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കൂടുതൽ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചു. ഓഹരിവിപണിക്കും, മണി മാർക്കറ്റുകൾക്കുമാണ് അവധി. രാമക്ഷേത്ര ചടങ്ങിന് രണ്ട് ദിവസം ശേഷിക്കെ ഡൽഹിയിലെ ബാബർ റോഡിൻ്റെ ബോർഡുകളിൽ ഹിന്ദു സേന അയോധ്യ മാർഗ് സ്റ്റിക്കറുകൾ ഒട്ടിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഉള്ള കമ്പനികൾ എന്നിവക്കാണ് പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം ഫോറിൻ എക്സ്ചേഞ്ച് ഉൾപ്പടെ മണി മാർക്കറ്റുകൾ പ്രവർത്തിക്കില്ലെന്ന് റിസർവ് ബാങ്കും വിജ്ഞാപനം പുറത്തിറക്കി. ഇൻഷൂറൻസ് സ്ഥാപനങ്ങൾ കൂടി അന്നെ ദിവസം അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സേവനങ്ങൾക്കായി ജനങ്ങൾ ബുദ്ധിമുട്ടും.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയും തിങ്കളാഴ്ച പ്രവർത്തിക്കില്ല.പകരം ഇന്ന് മുഴുവൻ സമയവും ഓഹരി വിപണികൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി നേതൃത്വം നൽകുന്ന ഏതാനും ചില സംസ്ഥാന സർക്കാരുകളും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിന് എതിരെ സിപിഎം വിമർശനം ഉന്നയിച്ചിരുന്നു.

പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ആത്മീയാചാര്യൻ ശ്രീശങ്കർ ദേവിൻ്റെ ആസാമിലെ നാഗോണിലുള്ള ജന്മസ്ഥലം സന്ദർശിക്കും. അയോധ്യാ രാമക്ഷേത്രത്തിലെ ചടങ്ങുകൾക്ക് രണ്ട് ദിവസം ശേഷിക്കെ ആണ് ഡൽഹിയിലെ ബാബർ റോഡിൻ്റെ പേര് അനധികൃതമായി മാറ്റാൻ ഹിന്ദു സേനയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായത്.

കാവി നിറത്തിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അയോധ്യ മാർഗ് എന്ന് എന്നെഴുതിയ സ്റ്റിക്കറുകൾ ആണ് ഹിന്ദു സേന പ്രവർത്തകർ ബോർഡുകളിൽ ഒട്ടിച്ചത്. ഇത് പിന്നീട് പോലീസ് എത്തി നീക്കം ചെയ്തു. ഓണലൈന് വഴി അയോധ്യയിലെ പ്രസാദം എന്ന പേരിൽ വ്യാജ ഉത്പന്നങ്ങൾ 'വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ ഇ കൊമേഴ്സ് സ്ഥാപനമായി ആമസോണിന് കേന്ദ്രം നോട്ടീസ് അയച്ചിട്ടുണ്ട്.

TAGS :

Next Story