Quantcast

പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; എച്ച്ഐവി ബാധിതനായ രണ്ടാനച്ഛന്‍ അറസ്റ്റില്‍

സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ വച്ചാണ് എച്ച്ഐവി ബാധിതന്‍ കൂടിയായ പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Feb 2022 10:07 AM IST

പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; എച്ച്ഐവി ബാധിതനായ രണ്ടാനച്ഛന്‍ അറസ്റ്റില്‍
X

മുംബൈയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ വച്ചാണ് എച്ച്ഐവി ബാധിതന്‍ കൂടിയായ പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

ഫെബ്രുവരി 7നാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയും എച്ച്ഐവി പോസിറ്റീവാണ്. പീഡനത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി അയൽവാസിയായ സ്ത്രീയോട് തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് യുവതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകുകയായിരുന്നു. ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതിയുടെ വീട്ടിലേക്ക് ഒരു സംഘത്തെ അയച്ചതായും കേസ് രജിസ്റ്റർ ചെയ്ത അതേ രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്നുള്ള വിദഗ്ധ സംഘം പെൺകുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കും. പെണ്‍കുട്ടിയെ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story