Quantcast

ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍

നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    6 Jan 2025 3:35 PM IST

ഗുജറാത്തിലും എച്ച്എംപി വൈറസ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍
X

അഹമ്മദാബാദ്: ഗുജറാത്തിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

TAGS :

Next Story