Quantcast

കങ്കണ ഗോ ബാക്ക്; ലാഹൗൾ & സ്പിതി സന്ദര്‍ശനത്തിനിടെ നടിയെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജില്ലയിലെത്തിയ കങ്കണ കാസയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    20 May 2024 4:18 PM IST

Kangana Ranaut
X

ഷിംല: ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണാവത്തിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ലാഹൗൾ & സ്പിതി സന്ദര്‍ശനത്തിനിടെയാണ് ഹിമാചലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍'കങ്കണ ഗോ ബാക്ക്' മുദ്രാവാക്യം വിളികളുമായി എത്തിയത്.

ജില്ലയിലെത്തിയ കങ്കണ കാസയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. മുൻ മുഖ്യമന്ത്രി ജയറാം താക്കൂറും കങ്കണക്കൊപ്പം ഉണ്ടായിരുന്നു. ജൂൺ ഒന്നിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലാണ് ഹിമാചലില്‍ വോട്ടെടുപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം നിര്‍ത്തുമെന്ന് നടി ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. “സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണത്. അതാണ് യാഥാർഥ്യം.ഞാൻ വളരെ വികാരാധീനയായ വ്യക്തിയാണ്. സിനിമകളിൽ പോലും ഞാൻ എഴുതാൻ തുടങ്ങുന്നു, ഒരു വേഷം ചെയ്യാൻ ബോറടിക്കുമ്പോൾ, ഞാൻ സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്യുന്നു, അതിനാൽ എനിക്ക് വളരെ സര്‍ഗാത്മകമായ മനസ്സുണ്ട്, ഒപ്പം ആവേശത്തോടെ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് കങ്കണ പറഞ്ഞത്.

TAGS :

Next Story