Quantcast

പ്രവാചക നിന്ദ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ വൻ പ്രതിഷേധം

പ്രവാചകനെ അവഹേളിച്ച ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2022-06-11 01:45:08.0

Published:

10 Jun 2022 2:19 PM GMT

പ്രവാചക നിന്ദ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ വൻ പ്രതിഷേധം
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ ഇന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രവാചകനെ അവഹേളിച്ച ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജുമുഅ നമസ്കാരത്തിന് ശേഷമാണ് പലയിടങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.

1- ഡൽഹി ജുമാ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം അരങ്ങേറി. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ ജയിലിലടക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധം നടത്താൻ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല എന്നും ജുമുഅ കഴിഞ്ഞ് ചിലർ മുദ്രാവാക്യം മുഴക്കുകയായിരുന്നു എന്നും ജുമാ മസ്ജിദ് ഇമാം പറഞ്ഞു..

2- ഉത്തർ പ്രദേശിലെ സഹൻപൂർ,മൊറാദാബാദ്, എന്നിവിടങ്ങളിൽ ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധങ്ങളരങ്ങേറി. ലക്‌നൗ, കാൺപൂർ, ഫിറോസാബാദ് തുടങ്ങിയിടങ്ങളിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പൊലീസ് നേരത്തേ സുരക്ഷ ശക്തമാക്കിയിരുന്നു..

3- പ്രയാഗ് രാജിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.

4-സഹൻപൂരിൽ നടന്ന പ്രതിഷേധങ്ങളിൽ പൊലീസ് 21 പേരെ അറസ്റ്റ് ചെയ്തു. ജുമുഅക്ക് ശേഷം പ്രതിഷേധക്കാർ കടകളടപ്പിച്ചാണ് പ്രതിഷേധിച്ചത് .

5-പ്രതിഷേധങ്ങളെ തുടർന്ന് ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലെ ചില പ്രധാന മേഖലകളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തി.

6-കൊൽക്കത്തയിലെ ഹൗറക്ക് സമീപമുള്ള പാർക്ക് സർക്കസ് ഏരിയയിൽ വന്‍ പ്രതിഷേധമാണ് നടന്നത്.

7- ഹൈദരാബാദ്, ലുധിയാന, അഹമ്മദാബാദ്, നവി മുംബൈ ശ്രീനഗർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രവാചക നിന്ദക്കെതിരെ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

കടപ്പാട്: എന്‍.ഡി.ടി.വി

TAGS :

Next Story