ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു
രാവിലെ ആറ് മണിയോടെയാണ് തീ പിടിച്ചത്

ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേൾസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തുടർന്ന് പതിനൊന്ന് ഫയർ എഞ്ചിനുകൾ മണിക്കൂറോളം പ്രവർത്തിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.
Next Story
Adjust Story Font
16

