Quantcast

വാട്സ് ആപ്പിലൂടെ കൊ​ക്കെയ്ൻ വാങ്ങുന്നതിനിടയിൽ ആശുപത്രി സിഇഒ അറസ്റ്റിൽ

ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചുവെന്ന് നമ്രത പറഞ്ഞതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 May 2025 10:48 AM IST

വാട്സ് ആപ്പിലൂടെ കൊ​ക്കെയ്ൻ വാങ്ങുന്നതിനിടയിൽ ആശുപത്രി സിഇഒ അറസ്റ്റിൽ
X

ഹൈദരാബാദ്: വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതിയാണ് (34) അറസ്റ്റിലായത്.

കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് നമ്രതയെ അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ വാൻഷ് ദാക്കറിൽ നിന്നാണ് ഇവർ ലഹരിവാങ്ങിയിരുന്നത്. ദാക്കറിന്റെ സഹായിയായ ബാലകൃഷ്ണണയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാട്സ്ആപ്പ് വഴി കൊ​ക്കെയ്ന് ഓർഡർ ചെയ്ത നമ്രത ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിസംഘവും ഇടപാടുകാരും നിരീക്ഷണത്തിലായിരുന്നുവെന്നും ഇരുവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. ഇരുവരെയും ജുഡ


TAGS :

Next Story