Quantcast

'രാഷ്ട്രീയം കാണുന്നില്ല,ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തും': ശശി തരൂർ എം പി

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂവെന്നും കോൺഗ്രസും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്നും തരൂർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-17 15:04:21.0

Published:

17 May 2025 5:26 PM IST

Shashi Tharoor,private university bill,kerala,latest malayalam news,സ്വകാര്യ സര്‍വകലാശാല ബില്ല്,ശശി തരൂര്‍,സര്‍ക്കാറിനെ വിമര്‍ശിച്ച് തരൂര്‍
X

തിരുവനന്തപുരം: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഈ വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ല, ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്നും ശശി തരൂർ വ്യക്തമാക്കി.

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂവെന്നും കോൺഗ്രസും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്നും തരൂർ പറഞ്ഞു. തന്നെ വിളിച്ചത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണെന്നും സർക്കാർ ഒരു പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണ്ടതുണ്ടെന്നുമാണ് തരൂർ പ്രതികരിച്ചത്. ദേശ സ്‌നേഹം പൗരന്മാരുടെ കടമയാണ്, ഇപ്പോൾ സർക്കാർ എന്റെ സേവനം ആവശ്യപ്പെടുന്നു ഞാൻ അതിൽ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തരൂർ വിശദീകരിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ പ്രശ്‌നങ്ങൾ എന്താണെന്ന് തനിക്കറിയില്ല. തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്ന് കേന്ദ്ര മന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നാണ് താൻ വിശ്വസിക്കുന്ന്. എന്നെ അപമാനിക്കാൻ ആർക്കും കഴിയില്ലെന്നും ഓരോരുത്തർക്കും അവരുടേതായ വിലയുണ്ടെന്നും തരൂർ പറഞ്ഞു.

TAGS :

Next Story