Quantcast

തെലങ്കാനയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം, പരിശീലകനും കേഡറ്റുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-04 06:20:05.0

Published:

4 Dec 2023 6:14 AM GMT

IAF Trainer Aircraft Crashes in Medak District, 2 Pilots Dead
X

ഹൈദരാബാദ്: തെലങ്കാനയിൽ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റ്മാർ മരിച്ചു. പരിശീലകനും കേഡറ്റുമാണ് മരിച്ചത്.

അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നല്ലാതെ കൂടുതൽ വിവരങ്ങൾ വ്യോമസേന നൽകിയിട്ടില്ല. മേദക് ജില്ലയിൽ ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു അപകടം.

PC 7 Mk-11 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നും നടക്കാറുള്ള പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് ഇന്നും പൈലറ്റുമാർ ഇരുവരും പരിശീലനത്തിനിറങ്ങിയത്. ഹൈദരാബാദ് വ്യോമസേന പൈലറ്റ് അക്കാദമിയിൽ നിന്നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.

TAGS :

Next Story