Quantcast

അഭ്യാസപ്രകടനത്തിൽ സഹികെട്ടു; ബെം​ഗളൂരുവിൽ നാട്ടുകാർ സ്കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേക്കെറിഞ്ഞു‌‌‌

പൊതുസുരക്ഷ അപകടത്തിലാക്കിയതിന് 36 പേർക്കെതിരെ പൊലീസ് 34 കേസുകൾ ഫയൽ ചെയ്തു

MediaOne Logo

Web Desk

  • Published:

    18 Aug 2024 5:39 PM IST

അഭ്യാസപ്രകടനത്തിൽ സഹികെട്ടു; ബെം​ഗളൂരുവിൽ നാട്ടുകാർ സ്കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേക്കെറിഞ്ഞു‌‌‌
X

ബെം​ഗളൂരു: തിരക്കേറിയ മേൽപ്പാലത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് അഭ്യാസപ്രകടനം നടത്തിയവർക്ക് മറുപടിയുമായി നാട്ടുകാർ. പ്രകോപിതരായ ജനക്കൂട്ടം ബെംഗളൂരുവിനടുത്തുള്ള മേൽപ്പാലത്തിന് മുകളിൽ നിന്ന് രണ്ട് സ്‌കൂട്ടറുകൾ താഴേക്കെറിഞ്ഞു.

ആഗസ്ത് 15ന് ബെംഗളൂരുവിനടുത്തുള്ള നെലമംഗല ടൗണിലെ മേൽപ്പാലത്തിൽ ചിലർ ഇരുചക്രവാഹനങ്ങളിൽ അപകടകരമാം വിധം അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. അഭ്യാസപ്രകടനം നടത്തിയവർ ഉടൻ തന്നെ സ്ഥലം കാലിയാക്കി.

നിരവധിയാളുകളാണ് സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ ബെം​ഗളൂരു പൊലീസ് കേസെടുത്തു. പൊതുസുരക്ഷ അപകടത്തിലാക്കിയതിന് 36 പേർക്കെതിരെ പൊലീസ് 34 കേസുകൾ ഫയൽ ചെയ്തു. ഇതിൽ‌ സ്റ്റണ്ട് ചെയ്തവരും സ്കൂട്ടറുകൾ വലിച്ചെറിഞ്ഞവരും ഉൾപ്പെടുന്നുണ്ട്.

TAGS :

Next Story