Quantcast

മധ്യപ്രദേശിൽ ഇന്‍ഡ്യ സഖ്യത്തിന് തിരിച്ചടി; എസ്.പിയുടെ സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

എസ്.പി ജയിച്ച സീറ്റുകളിൽ പോലും കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് സഖ്യസാധ്യതയുടെ വഴി അടഞ്ഞത്

MediaOne Logo

Web Desk

  • Published:

    19 Oct 2023 1:02 AM GMT

congress flag
X

കോണ്‍ഗ്രസ്

ഡല്‍ഹി: മധ്യപ്രദേശിൽ ഇന്‍ഡ്യ സഖ്യം ഒരുമിച്ചു ബി.ജെ.പിയെ നേരിടുമെന്ന ധാരണ പൊളിഞ്ഞു. എസ്.പി ജയിച്ച സീറ്റുകളിൽ പോലും കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് സഖ്യസാധ്യതയുടെ വഴി അടഞ്ഞത് . ഇന്‍ഡ്യ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയാണെന്ന് മുൻ മുഖ്യമന്ത്രി കമൽ നാഥ് വ്യക്തമാക്കി.

2018ൽ സമാജ് വാദി പാർട്ടിയുടെ ഏക എം.എൽ.എയുടെ പിന്തുണ കൂടി സ്വീകരിച്ചാണ് കമൽനാഥ് കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ചത് . ഇന്‍ഡ്യ സഖ്യം നിലവിൽ വന്നതോടെ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാമെന്നായിരുന്നു സമാജ്‌വാദി പാർട്ടിയുടെ ഉള്ളിലിരുപ്പ് . മൂന്ന് സീറ്റ് എങ്കിലും കോൺഗ്രസ് അനുവദിക്കുമെന്ന പ്രതീക്ഷയിൽ പത്ത് സീറ്റാണ് എസ്.പി കൂട്ടി ചോദിച്ചത് . എന്നാൽ ചർച്ച പോലും നടത്താതെ കഴിഞ്ഞ തവണ എസ്.പിയിലെ രാജേഷ് ശുക്ല വിജയിച്ച ബീജാവർ മണ്ഡലത്തിൽ അടക്കം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് നടപടിയിൽ കലിപൂണ്ട എസ് പി, പത്ത് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു .

കഴിഞ്ഞ തവണ അഞ്ച് ലക്ഷം വോട്ട് സമാഹരിച്ച തങ്ങളെ വിലകുറച്ചു കാട്ടരുത് എന്നാണ് എസ്പിയുടെ നിലപാട് .വിലക്കയറ്റത്തിനെതിരെ ഇന്ത്യ മുന്നണി ആദ്യ റാലി നടത്താൻ നിശ്ചയിച്ചിരുന്നത് മധ്യപ്രദേശിലെ ഭോപ്പാലിൽ ആയിരുന്നു. കമൽനാഥിന്‍റെ സമ്മർദത്തിന് വഴങ്ങി റാലി പോലും കോൺഗ്രസ് വേണ്ടെന്നു വച്ചു . മോദിയെ അക്രമിക്കാതെ ശിവരാജ് സിംഗിന്‍റെ ഭരണപരാജയം മുതലെടുത്ത് നീങ്ങാനാണ് കമൽ നാഥിന്‍റെ നിർദേശം. മധ്യപ്രദേശ് ഇന്ത്യ മുന്നണിയുടെ പരീക്ഷണ ശാലയാകുമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും സഖ്യത്തിലെ പാർട്ടികൾ മുഖാമുഖം പോരാടുന്ന ഗോദയായി 230 സീറ്റുള്ള ഈ സംസ്ഥാനം മാറിക്കഴിഞ്ഞു.

TAGS :

Next Story