Quantcast

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു

സുരക്ഷാ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി വിന്യസിച്ചു

MediaOne Logo

Web Desk

  • Published:

    14 May 2025 12:15 PM IST

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു
X

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു. സുരക്ഷാ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി വിന്യസിച്ചു. നിലവിൽ സിആർപിഎഫിന്റെ 'ഇസഡ്'കാറ്റഗറി സുരക്ഷയാണ് ജയശങ്കറിനുള്ളത്.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിദേശനയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷയെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അവലോകനം നടത്തിയിരുന്നു.

2024 ഒക്ടോബറിൽ ജയശങ്കറിന്റെ സുരക്ഷ 'വൈ'കാറ്റഗറിയിൽ നിന്നും 'ഇസഡ്' കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷയിൽ ഇതാദ്യമായാണ് മാറ്റം കൊണ്ടുവരുന്നത്.

TAGS :

Next Story