Quantcast

'മോദി പ്രധാനമന്ത്രിയായത് അഖിലേഷിന്റെയും മായാവതിയുടെയും മണ്ടത്തരം കൊണ്ട് ': ഉവൈസി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആരോപണവുമായി ഉവൈസി രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2021-09-09 07:47:02.0

Published:

9 Sept 2021 12:45 PM IST

മോദി പ്രധാനമന്ത്രിയായത് അഖിലേഷിന്റെയും മായാവതിയുടെയും മണ്ടത്തരം കൊണ്ട് : ഉവൈസി
X

നരേന്ദ്ര മോദി രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് അഖിലേഷ് യാദവിന്റെയും മായാവതിയുടെയും മണ്ടത്തരം കൊണ്ടാണെന്ന് എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. തങ്ങളുടെ പാര്‍ട്ടിയുടെ വോട്ട് ഇല്ലാതാക്കുന്നയാളാണ് ഉവൈസിയെന്ന മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആരോപണവുമായി ഉവൈസി രംഗത്തെത്തി. ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 116 കോടി രൂപയില്‍ നിന്ന് 10 കോടി മാത്രമാണ് യുപി സര്‍ക്കാര്‍ ഇതുവരെ ഉപയോഗിച്ചത്. ന്യൂനപക്ഷത്തിനായി അനുവദിച്ച പണം യുപി സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കാത്തതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലാണ് ഉവൈസി. 2022ല്‍ നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നാണ് ഉവൈസി അറിയിച്ചിരിക്കുന്നത്. അതേസമയം ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്ന ഭയത്തിലാണ് പല പാര്‍ട്ടികളും.

TAGS :

Next Story