Quantcast

​ഇന്ത്യാ- ചൈന ബന്ധം മോശം നിലയിലെന്ന് വിദേശകാര്യ മന്ത്രി

MediaOne Logo

Web Desk

  • Published:

    19 Nov 2021 9:44 PM IST

​ഇന്ത്യാ- ചൈന ബന്ധം മോശം നിലയിലെന്ന് വിദേശകാര്യ മന്ത്രി
X

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശം നിലയിലാണെന്ന്‌ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബീജിംഗ് ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഇതേക്കുറിച്ച്​ അവർക്ക്​ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത്​ ഇപ്പോൾ ചൈനീസ്​ നേതൃത്വമാണ്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പുതിയ ലോകക്രമം" എന്ന താലികെട്ടിൽ ബ്ലൂംബർഗ് സിംഗപ്പൂരിൽ നടത്തിയ എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

" കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്​ഥാപിക്കാൻ അനിവാര്യമാണെന്ന്​ ഇന്ത്യ ചൈനയോട്​ പറഞ്ഞിട്ടുണ്ട്​. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത്​ പ്രധാനമാണ്​. ഇന്ത്യയുടെ നിലപാടിൽ ചൈനക്ക്​ ഒരു സംശയവുമുണ്ടാകില്ല. ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ്​ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്​." - അദ്ദേഹം പറഞ്ഞു.

അതേസമയം, അതിർത്തിയിലെ പ്രശനങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ഇന്ത്യയും ചൈനയും വ്യാഴാഴ്ച തീരുമാനിച്ചു. ഇരു ഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥർ പതിനാലാം റൗണ്ട് ചർച്ചകൾ ഉടനെ നടത്താനും തീരുമാനമായി.

Summary : India-China going through bad phase in their relationship: Jaishankar

TAGS :

Next Story