ഖാംനഇയുടെ മരണത്തെ നേരിട്ട് അപലപിക്കാതെ ഇന്ത്യ; ഗൾഫിലെ പ്രവാസികളുടെ സുരക്ഷയിൽ ഊന്നൽ
ഖാംനഇയുടെ മരണത്തിൽ ശ്രീനഗറിൽ പ്രതിഷേധം തുടരുകയാണ്

ഡൽഹി: ഇറാൻ പരമോന്നത നേതാവ് ഖാംനഇയുടെ മരണത്തെ നേരിട്ട് അപലപിക്കാതെ ഇന്ത്യ. ഖാംനഈ മരിച്ച് 48 മണിക്കൂർ കഴിയുമ്പോഴും ഇക്കാര്യത്തിൽ നയതന്ത്രം പാലിക്കുകയാണ് രാജ്യം. ഇറാൻ ആക്രമണത്തിൽ ഗൾഫിലെ പ്രവാസി ഇന്ത്യക്കാരുടെ സംരക്ഷണത്തിലാണ് രാജ്യം ആശങ്ക പ്രകടിപ്പിക്കുന്നത്. അതിനിടെ ഖാംനഇയുടെ മരണത്തിൽ ശ്രീനഗറിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
ശബ്ദമുയർത്തണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടിട്ടും അനുശോചനത്തിനായി ഖാംനഇയുടെ പേരെടുത്ത് പറയാൻ പോലും കേന്ദ്രം തയാറായിട്ടില്ല. അതേസമയം യുഎഇക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. ആക്രമണത്തിൽ മോദി അനുശോചനം അറിയിച്ചു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഇന്ത്യ യുഎഇക്കൊപ്പമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യക്കാർ സുരക്ഷിതരെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
ഖാംനഇയുടെ മരണത്തിലുള്ള പ്രതിഷേധ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ലാൽ ചൗക്ക് സീൽ ചെയ്തു. ഇൻ്റർനെറ്റ് വിലക്ക് പലയിടങ്ങളിലും തുടരുന്നു. സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീനഗറിൽ വിലക്ക് മറികടന്നും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. പ്രകോപന പ്രതികരണങ്ങളെ തിരിച്ചറിയണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
Adjust Story Font
16

