വഖഫ് ബില്ലിനെ എതിർക്കാൻ ഇൻഡ്യ മുന്നണി
തീരുമാനം ഇൻഡ്യാ സഖ്യനേതാക്കളുടെ യോഗത്തിൽ

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ഒറ്റകെട്ടായി എതിർക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. പാർലമെന്റിൽ ചേർന്ന ഇൻഡ്യസഖ്യ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. വഖഫ് ഭേദഗതി ജനാധിപത്യത്തിന് എതിരാണ് എന്ന വിലയിരുത്തലാണ് ഇന്നത്തെ ഇൻഡ്യാ മുന്നണിയുടെ യോഗത്തിലുണ്ടായിരിക്കുന്നത്.
ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് നിർണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ കാര്യ നിർവാഹക സമിതിയുടെ യോഗമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
Next Story
Adjust Story Font
16